ചിറയിൻകീഴ്:കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സഭവിള ശ്രീനാരായണാശ്രമത്തിൽ നാളെ നടക്കുന്ന സത്സംഗത്തിൽ ക്ഷേത്ര പൂജകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.ചടങ്ങുകൾക്ക് ഗുരുകൃപ ബിജു തന്ത്രി മുഖ്യ കാർമ്മികത്വം വഹിക്കും.അന്നദാനം,ആത്മീയ പ്രഭാഷണം എന്നിവ ഉണ്ടായിരിക്കില്ലെന്ന് ശാഖ പ്രസിഡന്റ് വി.സുഭാഷും സെക്രട്ടറി ഡി.ജയതിലകനും അറിയിച്ചു.