വെള്ളനാട്:കാർഷിക മേഖല,ദാരിദ്ര്യ നിർമാർജനം തുടങ്ങിയവയ്ക്ക് മുൻതൂക്കം നൽകി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.10.81 കോടി രൂപ വരുവും 10.49 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് റീന അവതരിപ്പിച്ചത്.മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജനറൽ,പട്ടികജാതി വിഭാഗങ്ങൾക്ക് 100 ദിവസവും പട്ടികവർഗ വിഭാഗങ്ങൾക്ക് 200 ദിവസവും അധിക തൊഴിൽ ഉറപ്പുവരുത്തുന്നതിന് തുക വകയിരുത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിത കുമാരി അദ്ധ്യക്ഷത വഹിച്ചു.വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി.സ്റ്റീഫൻ,ജെ.വേലപ്പൻ.ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.