corona-blue-filmas

റോം: കൊറോണ പിടിമുറുക്കിയ ഇറ്റലിയിൽ ഇപ്പോൾ ജനങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാറേയില്ല. ഇങ്ങനെയുള്ള ഇറ്റലിക്കാർക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് വെബ്സൈറ്റ്. വീട്ടിലിരുന്ന് ബോറടിക്കുന്നവർക്ക് സൗജന്യമായി ഒരു മാസം നീലച്ചിത്രങ്ങൾ കാണാനാണ് പോൺഹബ് എന്ന വെബ് സൈറ്റ് അവസരമൊരുക്കുന്നത്.ഇത് സംബന്ധിച്ച് വെബ്സൈറ്റ് അധികൃതർ വാർത്താക്കുറിപ്പും പുറത്തിറക്കി.
'ഞങ്ങൾ ഇറ്റലിയെ സ്നേഹിക്കുന്നു. കൊറോണ പടരുന്ന സാഹചര്യത്തിൽ ഞങ്ങളുടെ വരുമാനത്തിന്റെ ഒരുപങ്ക് ഇറ്റലിക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. വീട്ടിലിരിക്കുന്ന നിങ്ങൾക്ക് ഒരുമാസം നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതെ വീഡിയോകൾ ആസ്വദിക്കാം'- ഇങ്ങനെ പോകുന്നു വാർത്താക്കുറിപ്പ്. വീഡിയോകൾ പ്രദർശിപ്പിക്കുന്നതിനൊപ്പം കോവിഡിനെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളും ഇടയ്ക്കിടെ പ്രദർശിപ്പിക്കും. നേരത്തേ കൊറോണ ബാധയെത്തുടർന്ന് ജപ്പാനിൽ പിടിച്ചിട്ട കപ്പലിലെ യാത്രക്കാർക്കും സൗജന്യമായി നീലകാണാനുള്ള അവസരം മറ്റൊരു വെബ്സൈറ്റ് നൽകിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ നീലച്ചിത്രങ്ങൾ കാണുന്നതിൽ ഏഴാം സ്ഥാനമാണ് ഇറ്റലിക്കുള്ളത്.
കൊറോണ പടർന്നുപിടിക്കുന്നതിനാൽ ആരും വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്നാണ് അധികൃതരുടെ കർശന നിർദ്ദേശം