നെയ്യാറ്റിൻകര: പെരുങ്കടവിള പഞ്ചായത്തിൽ സ്നേഹസ്‌പർശം പാലിയേറ്റീവ് കുടുംബസംഗമം നടന്നു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ഐ.ആർ. സുനിത അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലയൺസ് ക്ലബ് ഗവർണർ എ.ജി. രാജേന്ദ്രൻ മുഖ്യാതിഥിയായി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി മുഖ്യപ്രഭാഷണം നടത്തി. കുടുംബസംഗമത്തിൽ ഭക്ഷണക്കിറ്റ്, വസ്ത്രം എന്നിവ വിതരണം ചെയ്‌തു. ജില്ലാപഞ്ചായത്ത് അംഗം ഗീതാരാജശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൃപ്പലവൂർ പ്രസാദ്, ഐ. സൈമൺ, വത്സലകുമാരി തുടങ്ങിയവർ സംസാരിച്ചു.