കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തിലുള്ള സംഘമാണ്
രാപ്പകലില്ലാതെ രംഗത്തുള്ളത്. തിരുവനന്തപുരത്തെ ആരോഗ്യവകുപ്പ് ഡയറക്ടേറ്റിലെ കൺട്രോൾ റൂമാണ് പ്രവർത്തനങ്ങളുടെ കേന്ദ്രം. ചൈനയിലെ വുഹാനിൽ നോവൽ കൊറോണ പടർന്നു പിടിച്ച പശ്ചാത്തലത്തിൽ ജനുവരി 24 നാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന കൺട്രോൾ റൂമും തുറന്നത്. കൊറോണയെ പിടിച്ചുകെട്ടാനുള്ള തന്ത്രങ്ങൾ അനുദിനം ആവിഷ്കരിച്ച് നടപ്പാക്കാൻ ആരോഗ്യമന്ത്രിക്ക് കീഴിൽ 14 ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന റാപ്പിഡ് റസ്‌പോൺസ് ടീമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രതിരോധപ്രവർത്തനങ്ങളിൽ ഒരു പോലെയുള്ള ചുമതലയാണ് ഇവർക്കുള്ളത്. നൂറോളം ഡോക്ടർമാരും ആരോഗ്യവകുപ്പ് ജീവനക്കാരും ഉൾപ്പെടുന്ന സംഘമാണ് ഇവർക്ക് കീഴിലുള്ളത്.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 18 ടീമുകളും രൂപീകരിച്ചിട്ടുണ്ട്.
സമീപനം
രോഗബാധിത പ്രദേശങ്ങളിൽ നിന്നും വന്നവരുടെ വിവര ശേഖരണം , വൈദ്യ സഹായം, വീടുകളിലെ നിരീക്ഷണം, മരുന്നുകളുടേയും പ്രതിരോധ ഉപകരണങ്ങളുടേയും ലഭ്യത, രോഗ നിരീക്ഷണം, ബോധവത്കരണം, പരിശോധനകൾ തുടങ്ങി കൊറോണ വൈറസ് സംബന്ധമായ എല്ലാ കാര്യങ്ങളുടേയും ഏകോപനമാണ് സംസ്ഥാന കൺട്രോൾ റൂമിൽ നടക്കുന്നത്.
14അംഗ റാപ്പിഡ് റസ്‌പോൺസ് ടീം
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ.ഖോബ്രഗഡെ
എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.രത്തൻ ഖേൽക്കർ
കെ.എം.എസ്.സി.എൽ. എം.ഡി. ഡോ. നവജ്യോത് ഖോസ
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത
ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാബീവി,
അഡീ. ഡയറക്ടർമാരായ ഡോ. വി.മീനാക്ഷി,ഡോ. ബിന്ദു മോഹൻ
സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടർ ഡോ. സുനിജ
കൊറോണ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റിൽ
എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ.സന്തോഷ് കുമാർ
കെസാക്‌സ് പ്രോജക്ട് ഡയറക്ടർ ഡോ. ആർ. രമേഷ്
എസ്.എച്ച്.എസ്.ആർ.സി. എക്‌സി. ഡയറക്ടർ ഡോ. കെ.എസ്. ഷിനു
സംസ്ഥാന പകർച്ചവ്യാധി പ്രതിരോധ സെൽ ഡയറക്ടർ ഡോ. പി.എസ്. ഇന്ദു
18 മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തനം
നിരീക്ഷണത്തിനായുള്ള സർവയലൻസ്
ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാനുമുള്ള കോൾ സെന്റർ മാനേജ്‌മെന്റ്
ജീവനക്കാരെ ഉറപ്പ് വരുത്തുന്നതിനുള്ള എച്ച്.ആർ. മാനേജ്‌മെന്റ്
പരിശീലനങ്ങൾ സുഗമമാക്കാനായി ട്രെയിനിംഗ് ആൻഡ് അവയർനസ് ജനറേഷൻ
സുരക്ഷ ഉപകരണങ്ങളും മരുന്നുകളും ഉറപ്പാക്കാനായി മെറ്റീരിയൽ മാനേജ്‌മെന്റ്
ആവശ്യത്തിന് ഐസൊലേഷൻ സൗകര്യങ്ങൾ സജ്ജമാക്കാൻ ഇൻഫ്രാസ്ട്രക്ചർ
സാമ്പിളുകൾ എടുക്കുന്നത് മുതൽ ഫലം വരുന്നതുവരെയുള്ള ചുമതല സാമ്പിൾ ട്രാക്കിംഗ്
വ്യാജവാർത്തകൾ കണ്ടെത്താൻ മീഡിയ സർവയലൻസ്
ബോധവത്കരണത്തിന് ഐ.ഇ.സി, ബി.സി.സി മീഡിയ മാനേജ്‌മെന്റ്
രേഖകൾ ശേഖരിച്ച് വിവരങ്ങൾ കൈമാറാൻ ഡോക്യുമെന്റേഷൻ
സ്വകാര്യ ആശുപത്രികളുടെ ഏകോപനത്തിന് പ്രൈവറ്റ് ഹോസ്‌പിറ്റൽ സർവയലൻസ്
സംസ്ഥാനത്തിന് പുറത്തും വിദേശത്തു നിന്നും എത്തുന്നവരെ ഏകോപിപ്പിക്കാൻ എക്സ്‌പേർട്ട് സ്റ്റഡി കോ-ഓർഡിനേഷൻ
രോഗികളെ രോഗവ്യാപനമില്ലാതെ ആശുപത്രികളിലും വീടുകളിലുമെത്തിക്കാൻ ട്രാൻസ്‌പോട്ടേഷൻ ആൻഡ് ആംബുലൻസ് മാനേജ്‌മെന്റ്
വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ഇന്റർ ഡിപ്പാർട്ട്‌മെന്റൽ ആൻഡ് കോ-ഓർഡിനേഷൻ
ഐസൊലേഷനിനുള്ളവരുടെ സഹായത്തിന് കമ്മ്യൂണിറ്റി ലെവൽ വോളന്റിയർ കോ-ഓർഡിനേഷൻ
നിരീക്ഷണത്തിലുള്ളവരുടെ മാനസികാരോഗ്യം ഉറപ്പ് വരുത്താനുള്ള സൈക്കോളജിക്കൽ സപ്പോർട്ട്
വിവിധജില്ലകളിലുള്ള ഡേറ്റകൾ സ്വരൂപിക്കാനായുള്ള ഡേറ്റ കമ്പലേഷൻ
സാമ്പത്തിക കാര്യങ്ങൾക്കായുള്ള ബജറ്റ് ആൻഡ് ഫിനാൻസിംഗ്