കടയ്‌ക്കാവൂർ: പിറവി കലാകാരന്മാരുടെ കൂട്ടായ്‌മ സംഘടിപ്പിക്കുന്ന ബോധവത്കരണ സംഗമം 16ന് വൈകിട്ട് 4ന് കടയ്‌ക്കാവൂർ മാച്ചത്ത് മുക്ക് മാതാ മിനി ഹാളിൽ സംഘടിപ്പിക്കുന്നു. ബ്ളോക്ക് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്യും. ബ്ളോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഡോ. ശ്യാംജി വോയ്സ് മുഖ്യ പ്രഭാഷണം നടത്തും വനജ ബോസ്, എൻ. ജ്യോതി ബസു, സുനി പി. കായിക്കര എന്നിവർസംസാരിക്കും.