rekhu

വിതുര:മരം മുറിക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോഡിംഗ് തൊഴിലാളി മരിച്ചു. വിതുര മരുതാമല കുന്നുംപുറത്ത് വീട്ടിൽ എം.രഘു (52) ആണ് മരിച്ചത്.അഞ്ച് ദിവസം മുൻപ് തിരുവനന്തപുരം കഴക്കൂട്ടത്ത് മരം മുറിക്കവേയായിരുന്നു അപകടം. കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ മരണം സംഭവിച്ചു.ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ അടിപ്പറമ്പ് യൂണിറ്റ് അംഗമാണ്. ഭാര്യ:ശോഭന.മക്കൾ:അഖിൽരാജ്,അഖിലാരാജ്.