കല്ലറ: രണ്ടുവയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പാങ്ങോട് പൊലീസ് അറസ്റ്റുചെയ്‌തു. പാങ്ങോട് ഭരതന്നൂർ സ്വദേശിയുടെ ഭാര്യയാണ് തിരുവനന്തപുരം സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിയുടെ ഭർത്താവിന്റെ സഹോദരൻ നൽകിയ പരാതിയിലുള്ള അന്വേഷണത്തിലാണ് യുവതി പിടിയിലായത്. ഒപ്പമുണ്ടായിരുന്ന കാമുകൻ ഇവരെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പാങ്ങോട് സി.ഐ സുനീഷ്, എസ്.ഐ അജയൻ, വനിതാ സി.പി.ഒ ഗീതാകുമാരി എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ അറസ്റ്റുചെയ്‌തത്.