vakkom

വക്കം: അസൗകര്യങ്ങളിൽ വീർപ്പ് മുട്ടി വക്കം ഗ്രാമ പഞ്ചായത്ത് കാര്യാലയം. എട്ട് സെന്റിൽ രണ്ട് നിലകളിലായി 8000 സ്ക്വയർ മീറ്ററിൽ പണിതിരിക്കുന്ന കെട്ടിടത്തിൽ നിലവിൽ പ്രവർത്തിക്കുന്നത് ഒരു ഡസൻ സ്ഥാപനങ്ങൾ. ഇതിൽ രണ്ട് ആശുപത്രികളും, കൃഷിഭവനും ഉൾപ്പെടുന്നു.

സ്വന്തന്ത്രമായി പ്രവർത്തിക്കേണ്ട ആയുർവേദ ആശുപത്രിയും, ഹോമിയോ ആശുപത്രിയും, കൃഷി ഭവനും സ്ഥലപരിമിതിയിൽ വീർപ്പ് മുട്ടുകയാണിപ്പോൾ. ആയൂർവേദാശുപത്രിക്ക് കക്ഷായം നിർമ്മിക്കാനും, മരുന്നുകളും, അരിഷ്ഠങ്ങളും മറ്റും സൂക്ഷിക്കാൻ ഒറ്റയ്ക്കുള്ള കെട്ടിടം തന്നെ വേണം. അത് പോലെ തന്നെ കൃഷിഭവനും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനിയോജ്യമായ കെട്ടിടം വേണം. കാർഷിക സാധനങ്ങൾ സൂക്ഷിക്കാൻ ആധുനിക ഷെഡ് വേണം. പുറമേ ജൈവ കാർഷിക സംഘത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് അനിയോജ്യമായ കെട്ടിടവും അനിവാര്യമാണ്. നിലവിലെ സാഹചര്യത്തിൽ പ്രധാനപ്പെട്ട മൂന്ന് സ്ഥാപനങ്ങൾക്ക് സ്ഥലം കണ്ടെത്തി ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം കാര്യക്ഷമാക്കണം അല്ലെങ്കിൽ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് പുതിയ സ്ഥലവും മന്ദിരവും കണ്ടെത്തണം എന്നാണ് ജീവനക്കാരുടെ അടക്കം ആവശ്യം.