ആറ്റിങ്ങൽ:അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ് വയ്പ് മഹോത്സവ ആഘോഷം ഒഴിവാക്കി.ആചാരങ്ങൾ മാത്രമായി നടത്തും.വിളംബര ഘോഷയാത്ര,സമൂഹപൊങ്കാല,സമൂഹസദ്യ,വിവിധങ്ങളായ സ്റ്റേജ് പ്രോഗ്രാമുകൾ,ആവണിഞ്ചേരി പൂരം,എന്നിവ കൊറോണ വ്യാപനം തടയാനായി ഒഴിവാക്കി.ഏപ്രിൽ ഒന്നാം തീയതി കൊടിയേറ്റു മുതൽ ഏപ്രിൽ 9ന് കൊടിയിറക്കുവരെയുള്ള എല്ലാ ക്ഷേത്ര ചടങ്ങുകളും ആചാരപ്രകാരം, ഭക്തജന സാന്നിധ്യം ഒഴിവാക്കി നടത്തുമെന്ന് ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രവികസന സമിതി അറിയിച്ചു.