p

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മണ്ണാക്കുളത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൻപുരയിൽ വീട്ടിൽ ഭുവനചന്ദ്രനെയാണ് (49 ) വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.അദ്ഭുതദ്വീപ് എന്നചിത്രത്തിൽ അഭിനയിച്ചിട്ടുള്ള ഭുവനചന്ദ്രൻ ഇപ്പോൾ ലോട്ടറിവിറ്റാണ് ഉപജീവനം നടത്തിവന്നത്. അഞ്ചുതെങ്ങ് പൊലീസ് മേൽനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ:ജിജി. മകൻ:കാർത്തിക്.