മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന്റെ സമഗ്രമായ വിശകലനത്തിനും വിലയിരുത്തലിനും വേണ്ടിയുള്ള ഉത്സവ അവലോകന പൊതുയോഗം നാളെ വൈകിട്ട് 4ന് ക്ഷേത്ര സദ്യാലയത്തിൽ കൂടുന്നു. യോഗത്തിൽ എല്ലാ ഉരുൾ - ദീപാലങ്കാര കമ്മിറ്റി ഭാരവാഹികൾ, സേവാസംഘം, തെങ്ങുംവിള ബോയ്സ്, സത്സംഗ സമിതി, വനിതാവേദി, കഥകളി ആസ്വാദക സമിതി, വിവിധ സബ്‌കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെടെ എല്ലാവരും പങ്കെടുക്കണമെന്ന് ക്ഷേത്രം പബ്ലിക് ട്രസ്റ്റ് - ഉത്സവക്കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.