വർക്കല: വർക്കല ഗവ. താലൂക്കാശുപത്രിയും ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയും ചേർന്ന് കോവിഡ് 19 അവബോധനത്തിന്റെ ഭാഗമായി രണ്ട് ആശുപത്രികളിലെയും ഡോക്ടർമാർ താലൂക്ക് പരിധിയിലെ മറ്റു ആശുപത്രികളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടർമാർക്ക് രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തിരിച്ച് ചികിത്സ നടത്തുന്നതിനുള്ള ഗൈഡ് ലൈൻസിനെക്കുറിച്ച് ഡോ. ജിജിൻ ക്ലാസെടുത്തു. ഐ.എം.എ വർക്കല ശാഖാപ്രസിഡന്റ് ഡോ. സിദ്ധാർത്ഥന്റെ അദ്ധ്യക്ഷതയിൽ കൂടിയ അവബോധന ക്ലാസ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഐ.എം.എ സെക്രട്ടറി ഡോ. സജുസഹദേവൻ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ബിജുനെൽസൺ, ഫിസിഷ്യൻ ഡോ. ജിജിൻ, ശിവഗിരി മിഷൻ ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ് രാമൻ, കാർഡിയോളജി വിഭാഗം മേധാവി ഡോ. ഷീബാജോർജ്, അനിൽകുമാർ എന്നിവർ സംബന്ധിച്ചു.