ആറ്റിങ്ങൽ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വാട്ടർ അതോറിറ്റി കരാർ ജീവനക്കാർ 16 മുതൽ പണികൾ നിറുത്തിവച്ച് സമരം ചെയ്യുമെന്ന് ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് ജി. സുരേഷ്,​ സെക്രട്ടറി ബി. ദിലീപ് കുമാർ എന്നിവർ അറിയിച്ചു. 16നകം പരിഹാരം കണ്ടില്ലെങ്കിൽ ആർ.സി,​ ഇലക്ട്രിക്കൽ വർക്കുകൾ ഉൾപ്പെടെയുള്ള എല്ലാ വർക്കുകളും നിറുത്തിവയ്ക്കാനാണ് തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു.