വിതുര:വനമേഖലയുടെ സംരക്ഷണം ലക്ഷ്യമിട്ട് വനംവകുപ്പ് സംഘടിപ്പിക്കുന്ന ഗ്രീൻഗ്രാസ് പദ്ധതിക്ക് തുടക്കമായി.പാലോട് ഫോറസ്റ്റ് റെയിഞ്ചിന്റെ പച്ചമല സെക്ഷന്റെ ഭാഗമായ കാലങ്കാവ്,നവോദയാ സ്കൂൾ പരിസരം എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി.സംസ്ഥാന ചീഫ് സെക്രട്ടറി ടോംജോസ് ഉദ്ഘാടനം ചെയ്തു.സി.സി.എഫ് പത്മാമൊഹന്തി,ഡി.എഫ്.ഒ പ്രദീപ്കുമാർ,പാലോട് റെയിഞ്ച് ഒൊഫീസർ അജിത്കുമാർ,സെക്ഷൻജീവനക്കാർ,വനംസംരക്ഷണസമിതിയംഗങ്ങൾ എന്നിവർ ശുചീകരണയജ്ഞത്തിൽ പങ്കാളികളായി.