തിരുവനന്തപുരം: അരുവിക്കര കുപ്പിവെള്ള പ്ലാന്റ് കിഡ്കിന് കൈമാറിയത് പിൻവലിക്കുക, ജീവനക്കാരുടെയും പെൻഷൻകാരുടെയും സാമ്പത്തിക ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, ഹെഡ് ഓപ്പറേറ്റർ സൂപ്പർവൈസറി നിയമവിധേയമാക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം നടത്താൻ വാട്ടർ അതോറിട്ടി സംയുക്ത സമരസമിതി തീരുമാനിച്ചു. ജലഭവൻ അപ്പെക് ഹാളിൽ ചേർന്ന സംയുക്ത സമരസമിതി യോഗത്തിൽ വാട്ടർ അതോറിട്ടി എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി പി. ശശിധരൻ നായർ, വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജനറൽ സെക്രട്ടറി കെ. ഉണ്ണിക്കൃഷ്ണൻ, എം.എം. ജോർജ്ജ് ( എ.ഐ.ടി യു.സി),​ സുരേഷ് എം (യു. ടി.യു.സി),​ വർഗീസ് വൈറ്റില (ജെ.ടി.യു.സി ), എൻ.ആർ. ഹരി (അപ്പെക്), കെ. സുരേഷ് (അക്വ), കൃഷ്‌ണകുമാർ വി.എസ് (ഇ.എഫ് കെ.ഡബ്ല്യു.എ), എസ്. രഞ്ചീവ് എന്നിവർ സംസാരിച്ചു.