ഉള്ളൂർ: ഇറ്റലിയിൽ നിന്ന് വൈറസ് ബാധയുമായെത്തിയ യുവാവ് തലസ്ഥാനത്ത് സഞ്ചരിച്ച ആട്ടോ പൊലീസ് കണ്ടെത്തി. ഈ മാസം 11ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക സ്ക്രീനിംഗ് പൂർത്തിയാക്കിയ ശേഷം യുവാവ് വെള്ളനാട്ടേക്ക് സഞ്ചരിച്ച ആട്ടോറിയെയും ഡ്രൈവറെയുമാണ് കണ്ടെത്തിയത്. യുവാവ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളനാടിലേക്കുള്ള യാത്രാമദ്ധ്യേ പെട്രോൾ അടിക്കാൻ കയറിയ പമ്പിലെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് വാഹനം തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ പകൽ പഴവങ്ങാടി ഭാഗത്ത് നിന്നും ഇയാളെ കണ്ടെത്തി മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇയാളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും.