lion

മുരുക്കുംപുഴ: മംഗലപുരം ഗ്രാമപഞ്ചായത്ത് കൾച്ചറൽ ഒാർഗനൈസേഷൻ ലൈബ്രറി, തോന്നയ്ക്കൽ സ്നേഹതീരം റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും ലയൺസ് ഇന്റർനാഷണൽ വൈസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ഗോപകുമാർ മേനോൻ നിർവഹിച്ചു. മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റും,ലയൺ എ.കെ.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു.പോത്തൻകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷാനിബ ബീഗം,മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, പഞ്ചായത്ത് മെമ്പർമാരായ മംഗലപുരം ഷാഫി,സുധീഷ് ലാൽ, അഡ്വ. സിറാജ്,റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സജീർ,ലയൺ അബ്ദുൽ വാഹിദ്, ലയൺ ഷാജിഖാൻ, അജിത മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.150 തോളം പേർക്ക് സൗജന്യമായി കണ്ണടയും വിതരണം ചെയ്തു.