കാട്ടാക്കട:പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാലയുടെ വാർഷികാഘോഷ സമാപന സമ്മേളനം നടനും സംവിധായകനുമായ കെ.മധുപാൽ ഉദ്ഘാടനം ചെയ്തു.നെഹ്റു യുവകേന്ദ്ര സോണൽ ഡയറക്ടർ കുഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.എം.വിൻസന്റ് എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,പത്മശ്രീ ഡോ.ജെ.ഹരീന്ദ്രൻ നായർ ,നെഹ്റു യുവകേന്ദ്ര ഡെപ്യുട്ടി ഡയറക്ടർ മനോരഞ്ചൻ,ജില്ലാ യൂത്ത് കോഡിനേറ്റർ അലി സാബ്രിൻ,താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വാസുദേവൻ നായർ,ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഉഷകുമാരി,വാർഡ് മെമ്പർ ചെറുപുഷ്പം,ടി.രാജൻ,രാമചന്ദ്രൻ നായർ,ഭാവന പ്രസിഡന്റ് പൂഴനാട് ഗോപൻ,സെക്രട്ടറി ഗംഗൻ എന്നിവർ പ്രസംഗിച്ചു.