sulathakumari

കല്ലമ്പലം: വർക്കല അകത്തുമുറിക്കു സമീപം വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം കപ്പാംവിള മുട്ടിയറ അനീഷ്‌ ഭവനിൽ ശശിധരന്റെ ഭാര്യ സുലതകുമാരി (56) ആണ് മരിച്ചത്. പാല് വാങ്ങാനായി ഇന്നലെ രാവിലെ ആറുമണിയോടെ വീട്ടിൽ നിന്നു പുറത്തുപോയ സുലതകുമാരി എട്ടു മണിയായിട്ടും തിരികെ എത്തിയില്ല. തുടർന്ന് അന്വേഷണം നടത്തുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച സംഭവം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ് ബന്ധുക്കൾ സ്ഥലത്തെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വർക്കല താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.മക്കൾ: അനീഷ്‌,അനൂബ് മരുമകൾ: ബിൻസി.

ചിത്രം...സുലത കുമാരി