vld-1

വെള്ളറട: കുന്നത്തുകാൽ ജംഗ്ഷനുസമീപം കൊന്നാനൂർക്കോണത്ത് റബർ പുരയിടത്തിൽ ചത്ത ഇറച്ചിക്കോഴികളെ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. നാട്ടുകാർ ഗ്രാമപഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് പൊലീസും മൃഗസംരക്ഷണവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. പക്ഷിപ്പനിമൂലം ചത്ത കോഴികളെയാണ് ജനവാസ കേന്ദ്രത്തിൽ വലിച്ചെറിഞ്ഞതെന്നാണ് നാട്ടുകാരുടെ പരാതി. മൃഗസംരക്ഷണ വകുപ്പ് അധികൃതർ സാബിൾ ശേഖരിച്ച ശേഷം കോഴികളെ കൂട്ടിയിട്ട് കത്തിച്ചു. ഗ്രാമപഞ്ചായത്ത് അധികൃതരുടെ പരാതിയെ തുടർന്ന് വെള്ളറട പൊലീസ് അന്വേഷണംആരംഭിച്ചു.