കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തിൽ അവധിക്കാലം വിനോദ വായനക്കാലമാക്കാൻ ലക്ഷ്യമിട്ട് വായനാക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. അവധിക്കാലത്ത് വിനോദത്തോടൊപ്പം വിജ്ഞാനവുമുണ്ടാകണമെന്ന ലക്ഷ്യവുമായാണ് മത്സരം നടത്തുന്നത്. ആസ്വാദ്യ വായന, കഥകൾ, കവിതകൾ, നോവലുകൾ, യാത്രാക്കുറിപ്പുകൾ, ശാസ്ത്ര പുസ്തകങ്ങൾ തുടങ്ങിയവയുടെ മികച്ച വായനാനുഭവ കുറിപ്പുകൾ തയ്യാറാക്കി വിദ്യാർത്ഥികൾക്ക് അവധിക്കാലം സമ്മാനക്കാലമാക്കി മാറ്റാനുള്ള അവസരമൊരുക്കുകയാണ് ഐ.ബി. സതീഷ്.എം.എൽ.എ. ഏഴാം ക്ളാസ് വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. താത്പര്യമുള്ള വിദ്യാർത്ഥികൾ കഥകൾ, കവിതകൾ, നോവലുകൾ, യാത്രാക്കുറിപ്പുകൾ, ശാസ്ത്ര പുസ്തകങ്ങൾ തുടങ്ങിയ വായിക്കുകയും അതിന്റെയടിസ്ഥാനത്തിൽ വായനാക്കുറിപ്പുകൾ തയ്യാറാക്കി പേര്, സ്കൂൾ, ക്ലാസ്, വിലാസം എന്നിവ സഹിതം ഏപ്രിൽ 5 ന് മുൻപായി ലഭിക്കത്തക്കവണ്ണം തപാലിലൂടെ അയക്കുക. വിലാസം: ഐ.ബി.സതീഷ്.എം.എൽ.എ, ക്യാമ്പ് ഓഫീസ്, സെൻട്രൽ ബാങ്കിന് സമീപം, മലയിൻകീഴ് പി.ഒ, തിരുവനന്തപുരം - 695571.