
അഭിമുഖം
കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 129/17 വിജ്ഞാപനപ്രകാരം ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചർ ഹിന്ദി (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) തസ്തികയിലേക്ക് 18, 19 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ എസ്.ആർ. 2 വിഭാഗവുമായി ബന്ധപ്പെടണം.
കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡിൽ കാറ്റഗറി നമ്പർ 172/17 വിജ്ഞാപന പ്രകാരം ലേബർ വെൽഫയർ ഫണ്ട് ഇൻസ്‌പെക്ടർ (എൻ.സി.എ. - ഒ.ബി.സി.) തസ്തികയിലേക്ക് 20 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ എൽ.ആർ. 1 വിഭാഗവുമായി ബന്ധപ്പെടണം (0471 2546242). ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ.