വർക്കല: പാപനാശം കടൽതീരത്ത് ചത്ത തിമിംഗലം കരയ്ക്കടിഞ്ഞു. വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെയാണ് പാപനാശം കോടിയിൽ തിമിംഗലത്തെ കണ്ടെത്തിയത്. ശരീരഭാഗങ്ങൾ അഴുകി ജീർണിച്ച നിലയിലായിരുന്നു. പാപനാശത്തെ ലൈഫ് ഗാർഡുകളും ശുചീകരണ തൊഴിലാളികളും ടൂറിസം പൊലീസും വിവരമറിയിച്ചതിനെ തുടർന്ന് വർക്കല നഗരസഭയിലെ ഹെൽത്ത് വിഭാഗത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെകടർമാരായ ഷെറിൻ,ബിജു,സതീഷ് എന്നിവർ സ്ഥലത്തെത്തി തിമിംഗലത്തെ തീരത്തിനു സമീപം സംസ്കരിച്ചു.