ബാലരാമപുരം: റോഡ് വികസനത്തിന്റെ മറവിൽ പള്ളിച്ചൽ പഞ്ചായത്തിൽ വ്യാപകമായി വയലുകളും നീർത്തടങ്ങളും നികത്തുന്നതിൽ വ്യാപക പ്രതിഷേധമുയരുന്നു. പാരൂർക്കുഴി തെങ്കറത്തല ഏലായിൽ പത്തേക്കറോളം നികത്തിയതെന്ന് ആരോപണമുയർന്നിരിക്കുന്നത്. രണ്ട് തോടുകൾ പൂർണമായും മൂടപ്പെട്ടിരിക്കുകയാണ്. തെങ്കറത്തല ഏല സംരക്ഷിക്കണമെന്ന് എ.ഐ.വൈ.എഫ് പള്ളിച്ചൽ ലോക്കൽ കമ്മിറ്റി പ്രസിഡന്റ് രഞ്ചിത്ത്. വി.എം,​ സെക്രട്ടറി സി.ജിഷ്ണു കുമാർ എന്നിവർ ആവശ്യപ്പെട്ടു. സമീപപ്രദേശത്തെ കുടിവെള്ള സ്രോതസുകൾ പലതും ഇതിനോടകം വറ്റി വരണ്ടതിനാൽ പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമായിരിക്കുകയാണ്. നീർത്തടങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി എ.ഐ.വൈ.എഫ് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.