വെഞ്ഞാറമൂട്: കാറിൽ ഓളിപ്പിച്ചു വച്ച നിലയിൽ ഓന്നരകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കാട്ടാക്കട ആമച്ചൽ കള്ളിക്കാട് താഴെപുത്തൻ വീട്ടിൽ ശംഭു എന്ന വിശാഖ് (20), കള്ളിക്കാട് പുത്തൻ വീട്ടിൽ മുഹമ്മദ് അനസ് (20) എന്നിവരാണ് പിടിയിലായത്.
പതിവ് വാഹന പരിശാേധനക്കിടെയാണ് ഇവർ പിടിയിലായത്. കല്ലറ താളിക്കുഴിയിൽ നിന്ന് കടലുകാണിപ്പാറയിലേക്ക് പോകുന്ന റോഡിൽ സഞ്ചരിച്ചിരുന്ന കാറിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. വാഹനത്തിൽ ഉണ്ടായിരുന്ന നാലുപേരിൽ രണ്ടു പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.