ആറ്റിങ്ങൽ: ആറ്റിങ്ങൽ ട്രഷറിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ കൊല്ലം ഭാഗത്ത് നിന്ന് അമിതവേഗതയിൽ വന്ന കാർ നിറുത്തിയിട്ടിരുന്ന ആട്ടോയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആട്ടോ സുരക്ഷാവേലിയും തകർത്ത് മറ്റൊരു കാറിലേക്ക് മറിഞ്ഞു. അപകടത്തിൽ ആട്ടോഡ്രൈവർ അവനവഞ്ചേരി സ്വദേശി അനിലിനാണ് പരിക്കേറ്റത്. ആൾ തിരക്കില്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. ഫയർഫോഴ്‌സിന്റെ ആംബുലൻസെത്തി ഇയാളെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിറുത്താതെ പോയ വാഹനത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.