കാട്ടാക്കട: കാട്ടാക്കടയിൽ സ്വകാര്യ ഹോട്ടലിന് നേരേ ആക്രമണം നടത്തിയ നാലുപേർ കസ്റ്റഡിയിൽ. ഹോട്ടലിന്റെ മുൻ വശത്തെ ഗ്ലാസ് അടിച്ചു തകർത്ത രാജേഷ് ഉൾപ്പെടെയുള്ള നാലംഗ സംഘമാണ് പിടിയിലായത്.പ്രധാന പ്രതികളെ ഇനിയും പിടികൂടാനുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നാണ് ബാർ ഹോട്ടലിന് നേരെ ആക്രമണം നടന്നത്. ഹോട്ടലിന്റെ താഴത്തെ നിലയിലെ ബാറിൽ മദ്യപിക്കാനെത്തിയ ഒരു യുവാവ് അമിതമായി മദ്യപിച്ചു. വീണ്ടും മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ നൽകാൻ വിസമതിച്ചു. ഇതിൽ പ്രകോപിതനായ യുവാവ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഹോട്ടലിന് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാരകായുധങ്ങളുമായി ഹോട്ടൽ അടിച്ചു തകർക്കുകയായിരുന്നു.സി.സി.ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാട്ടാക്കട സർക്കിൾ ഇൻസ്പെക്ടർ ഡി.ബിജുകുമാറിന്റെ നേതൃത്വത്തിൽ മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.