തിരുവനന്തപുരം : മുസ്ലിം ലീഗ് സ്ഥാപകദിന സമ്മേളനം മംഗലപുരത്ത് ജില്ലാ മുസ്ളിം ലീഗ് പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു. എ.ആർ. നിസാം കോട്ടറക്കരി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ യഹിയാഖാൻ പടിഞ്ഞാറ്റിൽ, പൊയ്കയിൽ സലാം, സലീം ചിറവിള, ടി. അനിൽകുമാർ, വൈശാഖ്, കെ.കെ. വനം മാഹീൻ, കാസിം കാവുവിള എന്നിവർ സംസാരിച്ചു. ദിനത്തോടനുബന്ധിച്ച് ജനകീയ കൂട്ടായ്‌മയും പതാക ഉയർത്തൽ ചടങ്ങുകളും ചിറയിൻകീഴ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നു.