തിരുവനന്തപുരം : മണക്കാട് തോട്ടം ശ്രീ ഇരുംകുളങ്ങര ദുർഗാഭഗവതി ക്ഷേത്രത്തിലെ
പൈങ്കുനി മഹോത്സവം 19 മുതൽ 29 വരെ നടക്കും. പതിവ് പൂജകൾക്ക് പുറമേ 19ന് രാവിലെ കലശപൂജ. 20ന് രാവിലെ 9.40 നും 10.20നും മദ്ധ്യേ തൃക്കൊടിയേറ്റ്, ഉച്ചയ്ക്ക് അന്നദാനം,ഡാൻസ്, 21ന് രാവിലെ ലക്ഷാർച്ചന,ഉച്ചയ്ക്ക് അന്നദാനം,രാത്രി ഡാൻസ്. 22ന് ഉച്ചയ്ക്ക് അന്നദാനം,രാത്രി കഥാപ്രസംഗം. 23ന് രാവിലെ കളഭാഭിഷേകം,ഉച്ചയ്ക്ക് അന്നദാനം. 24ന് രാവിലെ കളഭാഭിഷേകം,ഉച്ചയ്ക്ക് അന്നദാനം,രാത്രി ഗാനമേള. 25ന് രാവിലെ 8.30ന് ഗീതാപാരായണം,കളഭാഭിഷേകം,12ന് അന്നദാനം,7.15ന് ഡാൻസ്, 26ന് രാവിലെ 9ന് കളഭാഭിഷേകം,ഉച്ചയ്ക്ക് 12ന് അന്നദാനം,രാത്രി 9ന് തിരുവാതിരക്കളി. 27ന് രാവിലെ 9ന് നവകപൂജയും ശ്രീഭൂതബലിയും,12ന് അന്നദാനം,രാത്രി 9ന് കഥാപ്രസംഗം, 28ന് രാവിലെ 9ന് നവകപൂജയും ശ്രീഭൂതബലിയും,12ന് അന്നദാനം, 7ന് ഗാനമേള,8ന് ശ്രീഭൂതബലിയും എഴുന്നള്ളിപ്പും,9ന് വെടിവഴിപാട്. 29ന് രാവിലെ 7ന് സോപാനസംഗീതം,8ന് വിശേഷാൽ നവഗ്രഹപൂജ, 9ന് നവകപൂജയും ശ്രീഭൂതബലിയും,11.30ന് നാഗരൂട്ട്,1ന് അന്നദാനം,5ന് നാഗസ്വരക്കച്ചേരി, 9ന് ശ്രൂഭൂതബലി,10ന് ദേവി ആനപ്പുറത്ത് എഴുന്നള്ളിപ്പ്,പുഷ്പാഭിഷേകം,1ന് വെടിവഴിപാട്. 30ന് വൈകിട്ട് 4.30ന് പൊങ്കാല,7ന് പൊങ്കാല നിവേദ്യം,10ന് മൃഡ നിവേദ്യത്തോടുകൂടി ഉത്സവം സമാപിക്കും.