തിരുവനന്തപുരം:ബി.ജെ.പി ഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്രിയുടെ ആഭിമുഖ്യത്തിൽ വിഴിഞ്ഞം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മുഴുവൻ ജീവനക്കാർക്കും മാസ്കും കൈയുറകളും വിതരണം ചെയ്തു. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പൂങ്കുളം സതീഷിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കോവളം മണ്ഡലം പ്രസിഡന്റ് രാജ് മോഹൻ, ജനറൽ സെക്രട്ടറി ആർ.എസ്.സമ്പത്ത്, ഒ.ബി.സി മോർച്ച നേതാക്കളായ പയറുമ്മൂട് ജയൻ, ചൊച്ചര ഗോപൻ തുടങ്ങിയവർ സംസാരിച്ചു.