തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള്ഷാപ്പ് ലേലം 18ന് അതത് എക്സൈസ് ഡിവിഷണൽ ഒാഫീസിൽ നടക്കും. ആദ്യദിവസം ലേലത്തിൽ പോകാത്തവ 19ന് വീണ്ടും ലേലത്തിൽ വയ്ക്കും.

റേഞ്ച് അടിസ്ഥാനത്തിലാണ് ലേലം . നിലവിലെ ലൈസൻസികൾക്ക് നിശ്ചിതതുകയ്ക്ക് തുടരാൻ സാഹചര്യമുണ്ടാവും. അല്ലാത്ത ഷാപ്പുകളാണ് ലേലത്തിൽ വയ്ക്കുക. ടോഡി ബോർഡ് നിലവിൽ വരാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ഷാപ്പുകൾ ലേലം ചെയ്യുന്നത്. മൂന്ന് വർഷത്തേക്കാണ് ലേലം. അതിന് മുമ്പ് ടോഡി ബോർഡ് നിലവിൽ വന്നാൽ നടത്തിപ്പ് കാലാവധി അവസാനിപ്പിക്കും.ഏപ്രിൽ ഒന്ന് മുതലാണ് ലേലം നിലവിൽ വരുക. സംസ്ഥാനത്തെ 13 ഡിവിഷനുകളിലായി 86 റേഞ്ചുകളാണ് ലേലം നടത്തുക.