തിരുവനന്തപുരം: ഒന്നര കിലോയോളം കഞ്ചാവും ലഹരിമരുന്നുമായി രണ്ടു യുവാക്കൾ ചിറയിൻകീഴിൽ നിന്ന് പിടിയിലായി. ശാർക്കര കൂന്തള്ളൂർ വലിയചിറ ദേശത്ത് എ.എസ് ഭവനിൽ വിനീഷ് (24), കീഴുവിള വില്ലേജിൽ ആളൂർ ദേശത്ത് ചരുവിള വീട്ടിൽ അജിത് (27) എന്നിവരാണ് പിടിയിലായത്. ലഹരി കടത്താൻ ഉപയോഗിച്ച രണ്ടു വാഹനങ്ങളും ഇവരിൽ നിന്ന് പിടികൂടി. എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ആർ മുകേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.മധുസൂദനൻ നായർ,ഷൈജു,ഹരി കുമാർ,സുബിൻ,രാജേഷ്,ഷംനാദ്,ജിതേഷ്,ശ്രീലാൽ,ഡ്രൈവർ ജയകൃഷ്ണൻ എന്നിവരടങ്ങുന്ന സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്.