general

ബാലരാമപുരം: ബ്രഹ്മകുമാരീസ് ഈശ്വരീയവിദ്യാലയം ഈ മാസം നിശ്ചയിച്ചിരുന്ന എല്ലാ ആത്മീയ പഠന ക്ലാസുകളും ഒഴിവാക്കിയതായി ജില്ലാ കോർഡിനേറ്റർ ബ്രഹ്മകുമാരി മിനി അറിയിച്ചു. എന്നാൽ അവരവരുടെ വീടുകളിൽ ഗീതാപഠനവും മുരളി ക്ലാസുകളും തുടരണമെന്നും അറിയിച്ചു. ആർട്ട് ഒഫ് ലിവിംഗ് ബാലരാമപുരം,​നെയ്യാറ്റിൻകര, ഓലത്താന്നി,​ അരുമാനൂർ സെന്ററിനു കീഴിലെ ആർട്ട് ഒഫ് ലിവിംഗ് ഹാപ്പിനസ് പ്രോഗ്രാമുകൾ ഇനിയൊരും അറിയിപ്പ് ഉണ്ടാകുന്നവരെ ഒഴിവാക്കിയതായി സെന്റർ വി.ഡി.സി കോർഡിനേറ്റർമാർ അറിയിച്ചു.

ഫ്രാബ്സ് പരിപാടികൾ റദ്ദാക്കി

ബാലരാമപുരം: റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാബ്സിന്റെ നേത്യത്വത്തിൽ ഈ മാസം നടത്താനിരുന്ന പൊലീസ് മീറ്റും വിവിധ റസിഡന്റ്സ് അസോസിയേഷനുകളിൽ നടത്താനിരുന്ന മെഡിക്കൽ ക്യാമ്പുകൾ,​ വാർഷിക പൊതുയോഗങ്ങൾ എന്നിവ റദ്ദാക്കിയതായി ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് എന്നിവർ അറിയിച്ചു.