ബാലരാമപുരം: കോബ്രാ കമാൻഡോ ലെജുവിന്റെ നാലാം അനുസ്മരണത്തോടനുബന്ധിച്ച് റൂറൽ എസ്.പി ബി.അശോകൻ ലെജുവിന്റെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പചക്രം സമർപ്പിച്ചു. ബാലരാമപുരം സി.ഐ ജി.ബിനു, എസ്.ഐ വിനോദ് കുമാർ, ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്, ലെജുവിന്റെ മാതാവ് സുലോചന എന്നിവർ സംബന്ധിച്ചു.