വെഞ്ഞാറമൂട്: നെല്ലനാട് മാണിക്കൽ പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന മാത്തനാട് തോടിന് കുറുകെയുള്ള മാങ്കുളം പാലം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാ‌ർ. 2015ൽ എസ്റ്റിമേറ്റ് തയ്യാറാക്കുകയും നബാർഡിൽനിന്നും 80 ലക്ഷം രൂപയും ജില്ലാപഞ്ചായത്ത് വിഹിതമായി 20 ലക്ഷം രൂപയും ഉൾപ്പെടുത്തി 1 കോടി രൂപക്ക് 2017ൽ ടെൻണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം തുടങ്ങിയ പാലത്തിന്റെ രണ്ട് കോൺക്രീറ്റ് തൂണുകൾ മാത്രമേ നിലവിൽ പൂർത്തിയാക്കിയിട്ടുള്ളൂ. മാങ്കുളംപാലത്തിന്റെ ജോലികൾ എത്രയും പെട്ടെന്ന് പൂർത്തികരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. പി. സുധീർ ആവശ്യപ്പെട്ടു