കുഴിത്തുറ: കുലശേഖരത്തിന് സമീപം സ്‌കൂട്ടിൽ വന്ന യുവതിയുടെ 10 പവന്റെ മാല മോഷ്ടാവ് കവർന്നു. കുലശേഖരം പൊന്മന എള്ളുവിള സ്വദേശി ലതാകുമാരിയുടെ (39) മാലയാണ് നഷ്ടമായത്. കുലശേഖരത്തെ സ്വകാര്യ ആശുപതിയിൽ നഴ്സാണ് ലതാകുമാരി. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് തിരികെ വരുമ്പോൾ വേണ്ടലിക്കോട് ഭാഗത്തുവച്ച് മോഷ്ടാവ് ആദ്യം സ്‌കൂട്ടറിൽ ഇടിച്ചു. നിയന്ത്രണംതെറ്റി ലതാകുമാരി നിലത്തുവീണപ്പോൾ ഇയാൾ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കുലശേഖരം എസ്.ഐ സുന്ദരലിംഗത്തിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു. സി.സി ടിവി ദൃശ്യം പരിശോധിച്ചപ്പോൾ മോഷ്ടാവ് മലയാളിയാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.