general

ബാലരാമപുരം: വി.എസ്.ഡി.പി ശിവാലയക്കോണം സമത്വസമാജത്തിന്റെ ആഭിമുഖ്യത്തിൽ വൈകുണ്ഠസ്വാമി ജയന്തി ആഘോഷവും സമപന്തിഭോജനവും കുടുംബസംഗമവും നടന്നു. വി.എസ്.ഡി.പി സംസ്ഥാന സെക്രട്ടറി അജി മേലാരിയോട് ഉദ്ഘാടനം ചെയ്‌തു. സമാജം പ്രസിഡന്റ് കെ. കൃഷ്‌ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി മുൻ പ്രസിഡന്റ് കെ. ദാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ബാലരാമപുരം ചന്ദ്രൻ,​ സംസ്ഥാന സെക്രട്ടറി വണ്ടന്നൂർ ഷാജിലാൽ,​ കാട്ടാക്കട മണ്ഡലം പ്രസിഡന്റ് രാജേഷ് എന്നിവർ സംസാരിച്ചു. കാട്ടാക്കട മേഖലാകമ്മിറ്റി ജനറൽ സെക്രട്ടറി അനിൽകുമാർ മൂക്കുന്നിമല വിവിധ മേഖലയിൽ മികവ് തെളിയിച്ച സമാജത്തിലെ അംഗങ്ങളെ ആദരിച്ചു. കാട്ടാക്കട മണ്ഡലം വൈസ് പ്രസി‌ഡന്റ് മലവിള വിജയൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. വടക്കേവിള വിശ്വംഭരൻ,​ കെ. തമ്പി,​ ശിവാലയം ഉണ്ണി,​ വൈ. ഉണ്ണി,​ ബി. കൃഷ്‌ണകുമാർ എന്നിവർ സംസാരിച്ചു. സമത്വസമാജം ജനറൽ സെക്രട്ടറി രമേഷ് സ്വാഗതവും സി. കരുണാകരൻ നന്ദിയും പറഞ്ഞു.