speech-competition

തിരുവനന്തപുരം: യൂണിവേഴ്സൽ കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണ ഗുരു ഓർഗനൈസേഷൻ മെയ് 8,9,10 തീയതികളിലായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വേൾഡ് പാർലമെന്റ് മീറ്റിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി 'ശ്രീനാരായണ ഗുരു സമകാലിക വായന' എന്ന വിഷയത്തിൽ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. രചനകൾ ഇംഗ്ലീഷിലോ മലയാളത്തിലോ ആകാം. പങ്കെടുക്കുന്നവർ വിദ്യാർത്ഥിയാണെന്ന് വ്യക്തമാക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രവും ഫോട്ടോയും വിലാസവും പ്രബന്ധത്തിനൊപ്പം ഹാജരാക്കണം. താത്പര്യമുള്ളവർ ഏപ്രിൽ 10നകം 45 പേജിൽ കവിയാത്ത രചനകൾ ഗുരുമന്ദിരം, ചേങ്കോട്ടുകോണം, ചെമ്പഴന്തി പി.ഒ, തിരുവനന്തപുരം - 695587 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 9995568505, 8547112590