training

തിരുവനന്തപുരം: തിരുവനന്തപുരം, തൃശൂർ, കണ്ണൂർ കേന്ദ്രമാക്കി 150 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ പരിശീലനം ഏപ്രിൽ ആദ്യവാരം ആരംഭിക്കും. ആദ്യഘട്ടത്തിൽ 40 ഫീമെയിൽ അസി. പ്രിസൺ ഓഫീസർമാരുടെ ഒൻപത് മാസമുള്ള പരിശീലനം തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷനിൽ ആരംഭിക്കും. മേൽനോട്ടത്തിനായി ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ‌ജനറൽ ഒഫ് പ്രിസൺസ് ആൻഡ് ഡ‌യറക്‌ടർ സിക്കയെ ഡി.ജി.പി ആൻഡ് സി.എസ് ഋഷിരാജ് സിംഗ് ചുമതലപ്പെടുത്തി.