കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ മുക്കുകട - കൂനൻചാൽ റോഡിൽ പേപ്പട്ടി ശല്യം വ്യാപകം. കഴിഞ്ഞ ദിവസം കൂനൻചാൽ സ്വദേശിയായ അമ്പിളിയെന്ന വീട്ടമ്മയെയും, നിരവധി വളർത്തുമൃഗങ്ങളെയും, നായ്ക്കളെയും കടിച്ചു. പ്രദേശത്ത് അടുത്തിടെ മാലിന്യ നിക്ഷേപം വ്യാപകമായതോടെയാണ്‌ പട്ടികൾ കൂട്ടത്തോടെ എത്തി തുങ്ങിയത്. മാലിന്യ നിക്ഷേപത്തിനെതിരെയും തെരുവു നായ ശല്യത്തിനെതിരെയും എത്രയും പെട്ടന്ന് നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.