ആറ്റിങ്ങൽ: സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങലിൽ നഗരസഭ കൊറോണ വ്യാപന നടപടികൾ ശക്തമാക്കി. നഗരസഭ നൽകി നിർദ്ദേശങ്ങൾ നാട്ടുകാർ ഏറ്റെടുത്ത് നടപ്പാക്കുന്നതിനാൽ ആശങ്ക വേണ്ടെന്ന് ചെയർമാൻ എം.പ്രദീപ് പറഞ്ഞ കൊല്ലമ്പുഴയിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ പാർക്കും മുനിസിപ്പൽ ലൈബ്രറിയും വായന ശാലയും ഇനിയെരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടു.
നഗരസഭാ ഹെൽത്ത് വിഭാഗത്തിലെ ജീവനക്കാർക്ക് അടിയന്തര ആവശ്യങ്ങൾക്ക് മാത്രമേ അവധി അനുവദിക്കുന്നുള്ളൂ. എല്ലാ ഹോട്ടലുകളും റസ്റ്റോറന്റുകളും ഉച്ചയ്ക്ക് 3 മണിക്ക് അടച്ചിട്ട് അണു നശീകരണം നടത്താൻ നിർദ്ദേശം നൽകി. പാരലൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. വിവാഹ മണ്ഡപങ്ങളിലും ഓഡിറ്റോറിയങ്ങളിലും ആഹാരം കഴിക്കുന്നതിന് മുൻപ് കൈകൾ വൃത്തിയാക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
മുനിസിപ്പൽ ഹാളിന്റെയും മുനിസിപ്പൽ ലൈബ്രറി ഹാളിന്റെയും ബുക്കിംഗ് നിറുത്തിവച്ചു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വിവാഹ മണ്ഡപങ്ങളിലും ഹാൻഡ് വാഷിംഗ് സിസ്റ്റം ശക്തമാക്കിയിട്ടുണ്ട്.
ജിംനേഷ്യങ്ങളും ഫിറ്റ്നസ് സെന്ററുകളും യോഗ മെഡിറ്റേഷൻ പരിശീലന കേന്ദ്രങ്ങളും നൃത്ത സംഗീത പഠന കലാകേന്ദ്രങ്ങളും സ്വമേധയാ അടച്ചിട്ടിരിക്കുകയാണ്. നഗരസഭയിലെ പഞ്ചിംഗ് സംവിധാനം നിറുത്തിവച്ചു. ആരോഗ്യ പ്രവർത്തകർ പൂർണമായും ഫീൽഡിൽ തന്നെ കർമ്മനിരതരായുണ്ട്. ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഹെത്ത് വിഭാഗം ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുടെ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി വരികയാണെന്നും ചെയർമാൻ പറഞ്ഞു.