വെഞ്ഞാറമൂട്:വളരെയേറെ ചർച്ചകൾക്കും വിമർശനങ്ങൾക്കും നടുവിൽ വാമനപുരം സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.പതിനാറ് മാസത്തെ നിയമ പോരാട്ടങ്ങൾക്കു ശേഷമാണ് തിരഞ്ഞെടുപ്പ്. കോറോണ വിപത്തിനെ നേരിടാൻ സർക്കാരും ജനങ്ങളും പൊരുതുന്നതിനിടയിൽ നടത്തുന്ന ഈ തിരഞ്ഞെടുപ്പിനെ പൊതുജനം നിശിതമായി വിമർശിക്കുന്നുണ്ട് .
6600 അംഗങ്ങൾ പങ്കെടുക്കേണ്ട തിരഞ്ഞെടുപ്പിൽ ഇരു മുന്നണികളുടെയും പ്രവർത്തകരും കൂടി ചേരുമ്പോൾ 10000 ആളുകൾ ഉണ്ടായേക്കും.മുൻ ഭരണസമിതി പ്രസിഡന്റ് വാമനപുരം രവിയുടെയും പഞ്ചായത്ത് അംഗം രാജീവ്.പി.നായരുടെയും നേതൃത്വത്തിൽ യു.ഡി.എഫ് പാനൽ പ്രചാരണരംഗത്ത് മുന്നിലുണ്ട്.തിരഞ്ഞെടുപ്പിന് ഹെെക്കോടതിയുടെ നിരീക്ഷണം ഉള്ളതും യു.ഡി.എഫ് കോട്ടക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ജി.ദേവദാസിന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് പാനലും പ്രചാരണരംഗത്ത് സജീവമാണ്.കോറോണഭീതിയുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷയെക്കരുതി എൻ.ഡി.എ പിൻമാറിയതായി അറിയിച്ചു