നെടുമങ്ങാട്: നെടുമങ്ങാട് താലൂക്ക് പരിധിയിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിവാഹ മണ്ഡപങ്ങൾ, ആരാധനാലയങ്ങൾ എന്നിവയോടനുബന്ധിച്ചുള്ള എല്ലാ സദ്യാലയങ്ങളുടെയും പ്രവർത്തനവും സദ്യ വിളമ്പലും നിരോധിച്ച് സർക്കാർ ഉത്തരവായി. എല്ലാ വിവാഹ മണ്ഡപ ഉടമകളും ഉത്തരവ് കർശനമായി പാലിക്കണമെന്ന് തഹസീൽദാർ ആൻഡ് എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് എം.കെ. അനിൽകുമാർ നിർദ്ദേശിച്ചു.