നെടുമങ്ങാട് : വീട്ടുമുറ്റത്തെ കിണറ്റിൽ അകപ്പെട്ട യുവതിയെ രക്ഷിച്ചു. ആനാട് ആലങ്കോട് പൊൻപുലരി ഭവനിൽ പുലരിയെ (19) ആണ് ഫയർഫോഴ്‌സ് അംഗങ്ങൾ രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം രാത്രി 8.45 നായിരുന്നു സംഭവം. നെടുമങ്ങാട് അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള രണ്ടു യൂണിറ്റ് സ്ഥലത്തെത്തി.എഫ്.ആർ.ഒ ആർ.രഞ്ചു കിണറ്റിലിറങ്ങി യുവതിയെ കരയ്ക്കെത്തിച്ചു.അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളെജിലും പ്രാഥമിക ചികത്സ നൽകി.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.വി ഷിബുവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.