bodha

വെഞ്ഞാറമൂട്: ലോകമെമ്പാടും പടർന്നു പിടിക്കുന്ന കൊറോണ വൈറസിനെക്കുറിച്ചു ജീവനക്കാരുടെ ആശങ്കകൾ അകറ്റാനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നതിനുമായി ബോധവത്കരണ ക്ലാസ് വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോ അങ്കണത്തിൽ വച്ചു നടന്നു. വെള്ളുമണ്ണടി ഗവ. ആയൂർവേദ ഹോസ്പിറ്റലിലെ ഡോ. എം. ബീന ക്ലാസ് നയിച്ചു. അസി. ട്രാൻസ്പോർട്ട് ഓഫീസർ ബി.എസ്. ഷിജു, ഇൻസ്പക്ടർ പ്രദീപ് ഡി.നായർ എന്നിവർ നേതൃത്വം നൽകി. ബോധവത്കരണത്തിന്റെ ഭാഗമായി ബസുകളും പരിസരവും അപരാജിത ചൂർണം ഉപയോഗിച്ചു പുകച്ചു ശുചിയാക്കി.