വെഞ്ഞാറമൂട്:കഴിഞ്ഞ പേമാരിയിൽ വീട്ടിലെ വൈദ്യുതി ബന്ധം നഷ്ട്ടപ്പെട്ട് ഇരുട്ടിലായ മുക്കുന്നൂർ സിന്ധു ഭവനിൽ ആതിരയ്ക്കും മിഥുനും ഇനി വെളിച്ചത്തിലിരുന്നു പഠിക്കാം.വെളിച്ചം പകരാൻ സഹായഹസ്തവുമായി ത്രിവേണി റസിഡന്റ്സ് അസോസിയേഷൻ രംഗത്തെത്തി.റസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ വീട് സൗജന്യമായി വയറിംഗ് ചെയ്ത് വൈദ്യുത കണക്ഷൻ പുനസ്ഥാപിക്കുകയുമായിരുന്നു.ഒന്നര വർഷത്തിന് ശേഷം വീട്ടിൽ വൈദ്യുത ദീപം പ്രകാശിച്ചതിന്റെ സന്തോഷത്തിലാണ് ആതിരയും, മിഥുനും.അസോസിയേഷൻ പ്രസിഡന്റ് ആർ.അനിലും, സെക്രട്ടറി പി.എസ്.ശ്രീധരനും ഇവരുടെ സന്തോഷത്തിൽ പങ്കുചേരാൻ സിന്ധു ഭവനിൽ എത്തിയിരുന്നു.