മുടപുരം: സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന കൊറോണാ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഗ്രാമ പഞ്ചായത്ത് തലത്തിൽ ഏകോപിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രിയുടെയും ടൂറിസം മന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ കഴിഞ്ഞദിവസം ചേർന്ന ജില്ലാതല യോഗം തീരുമാനിച്ചു.
അതിന്റെ ഭാഗമായി ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ പെട്ട എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ഭാവി പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനുമായി 15, 16, 17 തീയതികളിലായി പഞ്ചായത്ത് തല യോഗങ്ങൾ താഴെ പറയുന്ന പ്രകാരം ചേരാൻ തീരുമാനിച്ചിരിക്കുന്നു.
പ്രസ്തുത യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി-പ്രസിഡന്റ്, ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികൾ ഇവർക്ക് പുറമെ ആരോഗ്യപ്രവർത്തകർ എ.ഡി.എസ് - സി.ഡി.എസ് പ്രതിനിധികൾ, ആശാവർക്കർമാർ തുടങ്ങിയവരെ പങ്കെടുപ്പിക്കണം. ഗ്രാമ പഞ്ചായത്ത് തല യോഗങ്ങളുടെ സമയക്രമം ചുവടെ ചേർക്കുന്നു.

മംഗലപുരം 15ന് രാവിലെ 10ന്, കഠിനംകുളം 15ന് ഉച്ചയ്ക്ക് 2ന്, ചിറയിൻകീഴ് 16ന് രാവിലെ 10ന്, അഞ്ചുതെങ്ങ് 16ന് ഉച്ചയ്‌ക്ക് 2ന്, അഴൂർ 17ന് രാവിലെ 10ന്, കിഴുവിലം 17ന് ഉച്ചയ്ക്ക് 12ന്, മുദാക്കൽ 17ന് ഉച്ചയ്ക്ക് 2ന്, കടയ്ക്കാവൂർ 17ന് വൈകിട്ട് 4ന്.