training

തിരുവനന്തപുരം: പ്രൈമറി-അപ്പർ പ്രൈമറി സ്‌കൂളുകൾ വിദ്യാർത്ഥികൾക്ക് അവധി നൽകിയ പശ്ചാത്തലത്തിൽ 11,274 സ്‌കൂളുകളിലായി എൺപത്തൊന്നായിരം അദ്ധ്യാപകർക്ക് ഓൺലൈനായി പ്രത്യേക ഐ.ടി പരിശീലനം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ നൽകും.
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായി കൈറ്റ് ആവിഷ്‌കരിച്ച 'ഇ-ക്യൂബ് ഇംഗ്ലീഷ്' പദ്ധതിയുടെ ഭാഗമായി അവധിക്കാല പ്രത്യേക പരിശീലനം എല്ലാ പ്രൈമറി-അപ്പർ പ്രൈമറി സ്‌കൂൾ അദ്ധ്യാപകർക്കും നൽകുന്നതിന്റെ ആദ്യഭാഗം 18 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ പൂർത്തിയാക്കുമെന്ന് കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ സാദത്ത് അറിയിച്ചു.സ്വയം പഠനമെന്ന രീതിയിലോ കൂട്ടായ പഠനത്തിലൂടെയോ അദ്ധ്യാപകർക്ക് പരിശീലനത്തിൽ പങ്കാളിയാകാം.