വിതുര: കൊറോണ രോഗത്തെ സംബന്ധിച്ച് വാട്സ്ആപ്പ് വഴി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് വിതുര സർക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീജിത് അറിയിച്ചു.ഇതു സംബന്ധിച്ച് വിതുര പൊലീസിൽ ഒരു പരാതി ലഭിച്ചിട്ടുണ്ട്. പത്രവാർത്തയുടെ രൂപത്തിലാണ് വ്യാജസന്ദേശം വാട്സ് ആപ്പ് വഴി പ്രചരിച്ചത്.വ്യാജസന്ദേശം പ്രചരിപ്പിച്ചവരെ കണ്ടുപിടിക്കുന്നതിനായി സൈബർ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ്.